ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം - ആദ്യകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പഠനങ്ങളുടെയും ചരിത്രരേഖകളുടേയും അഭാവത്തില്‍ ഐതിഹ്യങ്ങളും അപൂര്‍വ്വം ചില ചരിത്രവസ്തുതകളും മാത്രമാണ് ഈ പ്രദേശത്തിന്‍റെ പൂര്‍വ്വ ചരിത്രത്തിലേക്ക് എത്തിനോക്കാന്‍ സഹായിക്കുന്നത്. കുറിമ്പിയാതിരി സ്വരൂപം അഥവാ കുറുമ്പ്രനാട്ട് രാജവംശത്തിന്‍റെ കീഴിലായിരുന്നു നന്മണ്ടയും ചുറ്റുമുളള പ്രദേശങ്ങളും. നന്മണ്ടയുടെ പടിഞ്ഞാറെ അറ്റത്തുള്ള കൊളത്തൂര്‍ക്ഷേത്രത്തിൽ ക്രിസ്തുവര്‍ഷം ആയിരാമാണ്ടിൽ കുറുമ്പ്രനാട്ട് രാജാവ് എഴുതിച്ച ഒരു ശിലാ ലിഖിതംകാണാം. തൊട്ടടുത്ത പ്രദേശങ്ങളെ പോലെ നന്മണ്ടയിലെ ചീക്കിലോട്, കൊളത്തൂര്‍ പ്രദേശങ്ങളിൽ മഹാശിലാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. കൊയിലാണ്ടിയില്‍ നിന്ന് പടനിലത്തേക്കുള്ള പ്രധാന നാട്ടുവഴി നന്മണ്ടയിലൂടെയായിരുന്നു വെന്ന് പറയപ്പെടുന്നു. കുന്നത്തെരു, തളിഅമ്പലം റോഡ് എന്നിവിടങ്ങളിലൂടെ ആയിരുന്നു റോഡ് കടന്ന് പോയത്. നന്മണ്ട തളിഅമ്പലം കേരളം...
കൂടുതൽ വായിക്കുക