പുക്കുന്ന്
പക്ഷിനിരീക്ഷകരുടെ പറുദീസയായ ഒരു കുന്നുണ്ട് കോഴിക്കോട്. പുക്കുന്ന് കേരളത്തിൽ ഏറ്റവുമധികം പക്ഷിയിനങ്ങളെ കാണുന്ന സ്ഥലങ്ങളിലൊന്നായായാണ് കണക്കാക്കപ്പെടുന്നത്. 162 ഇനം പക്ഷികളെയാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. മനോഹരമായ സൂര്യോദയവും സൂര്യാസ്തമയവും കാണാന്‍ നൂറുകണക്കിന് സഞ്ചാരികളാണ് മലകയറിയെത്തുന്നത്.